കൊച്ചി മെട്രോയ്ക്ക് അംഗീകാരം

single-img
15 September 2011

ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതിക്ക് അനുമിതി നല്‍കിയതായി കേന്ദ്ര ആസൂത്രണക്കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്‌ടേക് സിംഗ് ആലുവാലിയ അറിയിച്ചു. പദ്ധതിക്ക് ആസൂത്രണക്കമ്മീഷന്‍ തടസ്സം നില്‍ക്കില്ലെന്നും ആലുവാലിയ വ്യക്തമാക്കി. പദ്ധതി സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ക്കായി സാമ്പത്തിക സംഘടനാ സമിതിക്ക് വിട്ടുവെന്നും ആലുവാലിയ അറിയിച്ചു. കൊച്ചി മെട്രോയിലെ കേന്ദ്ര, സംസ്ഥാന അനുപാതം സംബന്ധിച്ച തര്‍ക്കമായിരുന്നു പദ്ധതിക്ക് അനുമതി നല്‍കുന്നതിന് കാലതാമസമുണ്ടാക്കിയത്. കൊച്ചി മെട്രോയിലെ കേന്ദ്ര, സംസ്ഥാന അനുപാതം സംബന്ധിച്ച തര്‍ക്കമായിരുന്നു പദ്ധതിക്ക് അനുമതി നല്‍കുന്നതിന് കാലതാമസമുണ്ടാക്കിയത്. കേന്ദ്ര, സംസ്ഥാന നിക്ഷേപത്തിന് പുറമെ ശേഷിക്കുന്ന തുക ജാപ്പനീസ് ബാങ്കില്‍ നിന്ന് വായ്പയായി ലഭ്യമാക്കാനാണ് ഇപ്പോഴത്തെ തീരുമാനം.