ദ്രാവിഡിന് വീമരാചിത യാത്രയയപ്പു നല്‍കാന്‍ ടീം ഇന്ത്യ

single-img
15 September 2011

323 ഏകദിനങ്ങളില്‍നിന്ന് 10,820 റണ്‍സ് നേടി, പലസമയത്തും ഇന്ത്യന്‍ വിജയങ്ങളില്‍ അമരക്കാരനായി തിളങ്ങിയ രാഹുല്‍ ദ്രാവിഡിന് വീരോചിത യാത്രയയപ്പു നല്‍കാന്‍ ധോണിയും കൂട്ടരും ഇന്നിറങ്ങുന്നു. 1996മുതല്‍ ടീമിന്റെ മധ്യനിരയിലെ വിശ്വസ്തനായ രാഹുല്‍ദ്രാവിഡ് ഏകദിന റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഏഴാമനാണ്. ഇംഗ്ലണ്ടില്‍ നാലുമത്സരങ്ങളില്‍ ഇതുവരെ ഒരു വിജയം പോലും നേടാനാകാത്ത ഇന്ത്യ പരമ്പര ഇംഗ്ലണ്ടിനുമുന്നില്‍ അടിയറവച്ചുകഴിഞ്ഞു. മാനക്കേട് ഒഴിവാക്കാന്‍ ഒരു വിജയമെങ്കിലും നേടാനുള്ള ശ്രത്തിലാണ് ഇന്ത്യ. ടെസ്റ്റ്്, ട്വന്റി-20 പരമ്പരയില്‍ ഒരു വിജയംപോലും നേടാന്‍ ഇന്ത്യക്കായിരുന്നില്ല. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഇന്ത്യന്‍ സമയം വൈകുന്നേരം 6.30ന് ആരംഭിക്കും.