ഹോക്കി: ടീമംഗങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപ പാരിതോഷികം നല്‍കും

single-img
14 September 2011

ന്യൂഡല്‍ഹി: ഒടുവില്‍ കായിക മന്ത്രാലയം കനിഞ്ഞു. ഹോക്കി ടീം അംഗങ്ങള്‍ക്ക് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ച 25,000 രൂപയുടെ പാരിതോഷികം കളിക്കാര്‍ നിരസിച്ചിരുന്നതിനെ
തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കിടയില്‍ പ്രഥമ ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി ടൂര്‍ണമെന്റില്‍ ജേതാക്കളായ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്ന് കായികമന്ത്രി അജയ് മാക്കന്‍ പറഞ്ഞു. ഹോക്കി ഇന്ത്യയുടെ പക്കല്‍ പണമില്ലെന്നു പറയുന്നത് തെറ്റാണെന്നും മന്ത്രി പറഞ്ഞു.

കേരളസര്‍ക്കാര്‍, കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരവും ഗോള്‍ കീപ്പറുമായ ശ്രീജേഷിന് പാരിതോഷികം നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് കായികമന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുമായി കൂടിയാേലാചിച്ചതിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.