ഡല്‍ഹി സ്‌ഫോടനം: അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്

single-img
14 September 2011

ന്യൂഡല്‍ഹി: രാജ്യത്തെ ഞട്ടിച്ചുകൊണ്ട് ഡല്‍ഹി ഹൈക്കോടതി ഗേറ്റില്‍ നടന്ന സ്‌ഫോടനത്തിന്റെ അന്വേഷണത്തിന് നിര്‍ണായക വഴിത്തിരിവായതായി എന്‍ഐഎ അറിയിച്ചു. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരിലൊരാള്‍ ദക്ഷിണേന്ത്യക്കാരനാണെന്നും സ്‌ഫോടനം ആസൂത്രണം ചെയ്തത് കാഷ്മീരിലെ കിഷ്ത്വാറിലാണെന്നും തെളിഞ്ഞിട്ടുണ്ട്. സ്‌ഫോടനത്തില്‍ പങ്കുണ്‌ടെന്ന് സംശയിക്കുന്ന രണ്ടു ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇതില്‍ ഇന്നലെ കാഷ്മീരില്‍ നിന്നും സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇ-മെയില്‍ സന്ദേശം അയച്ച രണ്ടു കൗമാരക്കാരെ എന്‍ഐഎ അറസ്റ്റു ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ എന്‍.ഐ.എ പുറത്തു വിട്ടിട്ടില്ല.