യുഎസ് ഓപ്പണ്‍: നൊവാക് ജോക്കോവിച്ച് പുരുഷ വിഭാഗം ചാമ്പ്യന്‍

single-img
13 September 2011

ന്യൂയോര്‍ക്ക്: നിലവിലെ ചാമ്പ്യനായിരുന്ന റാഫേല്‍ നദാലിനെ കടുത്ത പോരാട്ടത്തിലൂടെ (2-6, 4-6, 7-6, 1-6) കീഴടക്കി യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം കിരീടം സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് സ്വന്തമാക്കി. ജോക്കോവിച്ചിന്റെ ആദ്യ യുഎസ് ഓപ്പണ്‍ കിരീടമാണിത്. ഇരുവരും തമ്മില്‍ നാല് മണിക്കൂറും പത്ത് മിനുട്ടും നീണ്ടു നിന്ന പോരാട്ടമായിരുന്നു അരങ്ങേറിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും ഉള്‍പ്പെടെ ഇക്കൊല്ലം ജോക്കോവിച്ച് നേടുന്ന മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്.