മുംബൈയില്‍ ഭീകരാക്രമണ മുന്നറിയിപ്പ്

single-img
13 September 2011

ന്യൂഡല്‍ഹി: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമാതൃകയില്‍ മുംബൈ വിമാനത്താവളത്തില്‍ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്‌ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷ കര്‍ശനമാക്കി. ഇപ്പോളുള്ളതില്‍ കൂടുതല്‍ പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്‌ടെന്ന് മുംബൈ പോലീസ് അറിയിച്ചു.