ചെന്നൈയ്ക്കടുത്തു ട്രെയിനുകള്‍ കൂട്ടിയിടിച്ച് 10 മരണം

single-img
13 September 2011

ചെന്നൈ: ചെന്നൈക്കു സമീപം ആര്‍ക്കോണത്തിനടുത്ത് ചിത്തേരി സ്റ്റേഷനടുത്തു സിഗ്നല്‍ കാത്തു നിര്‍ത്തിയിട്ടിരുന്ന ആര്‍ ക്കോണം- ജോലാര്‍പേട്ട പാസഞ്ചര്‍ ട്രെയിനിനു പിന്നില്‍ ചെന്നൈ ബീച്ച്- വേലൂര്‍ പാസഞ്ചര്‍ ട്രെയിനിടിച്ച് 10 പേര്‍ മരിച്ചു. നൂറോളം പേര്‍ക്കു പരിക്കേറ്റു. മരണസംഖ്യ കൂടാനിടയുണെ്ടന്നാണു റിപ്പോര്‍ട്ടുകള്‍.

രിക്കേറ്റവരില്‍ 17 പേരുടെ നില ഗുരുതരമാണ്. കാട്പാടിയിലെ റെയില്‍വെ ആശുപത്രിയിലും ആര്‍ക്കോണം ഗവ.ആശുപത്രിയിലുമാണ് പരിക്കേറ്റവരെ പ്രവേശിപ്പി ച്ചിരിക്കുന്നത്. ആര്‍ക്കോണം ആശുപത്രിയില്‍ മാത്രം 50ഓളം പേരെ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ മൂന്നു ബോഗികള്‍ പൂര്‍ണമായും തകര്‍ന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ പാളംതെറ്റി മറിഞ്ഞ ഈ ബോഗികള്‍ക്കുള്ളില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

രാത്രി 9.30ഓടെയാണ് അപകടം നടന്നത്. ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് ബോഗികള്‍ പൊളിച്ച് യാത്രക്കാരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. കനത്ത മഴയും ഇരുട്ടും വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത തും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടി ച്ചിരുന്നു. പിന്നീടു കരസേനയും ദേശീയ ദുരന്തനിവാരണ സേനയുമെത്തിയാണു രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതിലാക്കിയത്. റെയില്‍വെയുടെ എമര്‍ജന്‍സി വിഭാഗവും മെഡിക്കല്‍ വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്. മുമ്പിലുണ്ടായിരുന്ന ട്രെയിനിന്റെ രണ്ടു ബോഗികളും പിറകെവന്ന ട്രെയിനിന്റെ എന്‍ജിനും തൊട്ടുപിന്നിലെ ബോഗിയുമാണ് പാളംതെറ്റിയത്.

ചെന്നൈ നഗരത്തില്‍നിന്നും 65 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നസ്ഥലം. അപകടത്തില്‍പ്പെട്ട ബോഗി കളില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. നഗരത്തില്‍ ഷോപ്പിംഗിനും മറ്റുമെത്തിയ സ്ത്രീകളും കുട്ടികളുമാണ് യാത്രക്കാരിലേറെയും. അപകടമുണ്ടായയുടന്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകട ത്തെത്തുടര്‍ന്ന് ട്രെയിന്‍ഗതാഗതം ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. നഗകേന്ദ്രീകൃത ട്രെയിനുകളുടെ സര്‍വീസുകള്‍ പൂര്‍ണമായി നിലച്ചിരിക്കുകയാണെങ്കിലും ദീര്‍ഘദൂര ട്രെയിനുകളുടെ സര്‍വീസിനെ ബാധിച്ചിട്ടില്ല. അപകടത്തില്‍പ്പെട്ടവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ല. മരിച്ച 15 പേരില്‍ ഒന്‍പതുപേരും സ്ത്രീകളാണ്.