കെനിയയില്‍ പൈപ് ലൈനില്‍ സ്‌ഫോടനം; 120 മരണം

single-img
13 September 2011

നെയ്‌റോബി നഗരത്തിലെ ലംഗ പ്രദേശത്തെ വ്യാവസായിക മേഖലയ്ക്കു സമീപം പെട്രോള്‍ പൈപ് ലൈനിലുണ്ടായ സ്‌ഫോടനത്തില്‍ 120 ലേറെ പേര്‍ മരിക്കുകയും 150ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവം. തീയണയ്ക്കുന്നതിനായി അഗ്‌നിശമനസേന തീവ്രശ്രമം തുടരുകയാണ്. എന്നാല്‍ മരണസംഖ്യ ഇതിലും കൂടാനുള്ള സാഹചര്യമുണ്ടെന്നാണ് വിലയിരുത്തല്‍. ഔദ്യോഗികമായ കണക്കുകള്‍ ലഭ്യമായിട്ടില്ല. 120മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. പൈപ്പ്‌ലൈനില്‍ ചോര്‍ച്ചയുണ്ടായപ്പോള്‍ ആള്‍ക്കാര്‍ പെട്രോള്‍ ശേഖരിക്കാനെത്തിയപ്പോഴായിരുന്നു സ്‌ഫോടനം. അട്ടിമറിയാണോയെന്നും സംശയമുണ്ട്.
നെയ്‌റോബി നഗരത്തിലെ ലക്ഷക്കണക്കിനു പേര്‍ താമസിക്കുന്ന ചേരിപ്രദേശത്തിനും വിമാനത്താവളത്തിനും സമീപത്തുകൂടിയാണ് പൈപ് ലൈന്‍ കടന്നുപോകുന്നത്.