'ഏഴാം അറിവ്' ദീപാവലിക്ക്

single-img
13 September 2011

സൂര്യയുടെ ‘ഏഴാം അറിവ്’ ദീപാവലിക്ക് എത്തും. ഒരു സന്യാസിയെയും ശാസ്ത്രജ്ഞനെയും ഒരു സര്‍ക്കസ് കലാകാരനെയുമാണ് സൂര്യ അവതരിപ്പിക്കുന്നത്. ശ്രുതി ഹാസനാണ് നായിക. സെവന്‍ത്ത് സീന്‍ എന്ന പേരിലാണ് തെലുങ്കില്‍ ഈ ചിത്രം എത്തുക. എ ആര്‍ മുരുഗദോസ് ആണ് സംവിധാനം. തമിഴ്‌നാട്ടില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത് സണ്‍ പിക്‌ചേഴ്‌സാണ്. ആയിരം നര്‍ത്തകരെ അണിനിരത്തിയുള്ള ഒരു ഗാനരംഗം ഏഴാം അറിവിന്റെ ഹൈലൈറ്റാണ്. ഹാരിസ് ജയരാജാണ് സംഗീത സംവിധാനം. മലയാളിയായ രവി കെ. ചന്ദ്രനാണ് ഛായാഗ്രഹണം.