അമേരിക്ക ഇസ്ലാമിനെതിരെ യുദ്ധം നടത്തിയിട്ടില്ലെന്ന് ഒബാമ

single-img
11 September 2011

വാഷിഷ്ടണ്‍: അമേരിക്ക ഒരിക്കലും ഇസ്ലാമിനെതിരെ യുദ്ധം നടത്തിയിട്ടില്ലെന്നും ഇനിയൊരിക്കലും അത്തരമൊരു യുദ്ധം നടത്തില്ലെന്നും പ്രസിഡന്റ് ബരാക്ക് ഒബാമ.ഭീകരതയ്‌ക്കെതിരായ യുദ്ധത്തെ ഇസ്ലാമിനെതിരായ യുദ്ധമായി തെറ്റായി വ്യാഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും തന്റെ ഭരണകാലത്തു തന്നെ ഒസാമ ബിന്‍ ലാദനെ വധിക്കാനും അല്‍ ഖ്വായ്ദയുടെ പ്രവര്‍ത്തനത്തിന് ഒരുപരിധിവരെ കടിഞ്ഞാണിടാനും കഴിഞ്ഞിട്ടുണ്ടെന്നും ഒബാമ അവകാശപ്പെട്ടു. 2001 സപ്തംബര്‍ പതിനൊന്നിന് ഭീകരര്‍ ആക്രമണം നടത്തിയത് അമേരിക്കയ്‌ക്കെതിരെ മാത്രമല്ല, മറിച്ച് ലോകത്തിനാകമാനവും മനുഷ്യരാശിയ്ക്കും എതിരെയാണ്. അന്ന് ജീവന്‍ നഷ്ടപ്പെട്ട മൂവായിരത്തോളം പേരില്‍ 90ലധികം രാജ്യങ്ങളിലെ പൗരന്മാരുണ്ടായിരുന്നു. എല്ലാ മത വിഭാഗങ്ങളില്‍ നിന്നുളളവരും കൊല്ലപ്പെട്ടവരില്‍പെടും. ദാരുണമായ ഈ സംഭവത്തില്‍ നിന്ന് കരകയറുന്നതില്‍ ലോകം മുഴുവന്‍ അമേരിക്കയെ പിന്തുണച്ചിരുന്നെന്നും ഒബാമ പറഞ്ഞു