സ്‌ഫോടനം തീവ്രവാദിയാക്രമണം; ആഭ്യന്തരമന്ത്രി

single-img
7 September 2011

ഡല്‍ഹി ഹൈക്കോടതിക്ക് സമീപമുണ്ടായ സ്‌ഫോടനം തീവ്രവാദിയാക്രമണമാണെന്ന് ആഭ്യന്തരമന്ത്രി പി. ചിതംബരം. തീവ്രവാദികള്‍ രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു. ഭീരുക്കളാണ് ആക്രമണം നടത്തിയതെന്നും അക്രമികള്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം ഒറ്റക്കെട്ടായി നിന്ന് ഭീകരാക്രമണത്തെ നേരിടണമെന്ന് പ്രതിപക്ഷനേതാവ് എല്‍.കെ. അദ്വാനി പ്രസ്താവിച്ചു.