ദില്ലി സ്‌ഫോടനം; ഉത്തരവാദിത്വം 'ഹുജി' ഏറ്റെടുത്തു.

single-img
7 September 2011

ദില്ലി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ബംഗ്ലാദേശ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ഹുജി ഏറ്റെടുത്തു. പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനസമയത്തുള്ള ഈ സ്‌ഫോടനം ഇന്ത്യയേയും ബംഗ്ലാദേശിനേയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. പാര്‍ലമെന്റ് അക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചാണ് സ്‌ഫോടനമെന്ന് ഹുജി അയച്ച ഇ മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുംബൈ സ്‌ഫോടനത്തിന് പിന്നിലും ഹുജിക്ക് പങ്കുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.