മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ അടിയന്തര സഹായം

single-img
7 September 2011

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നാലു ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.

അംഗവൈകല്യം സംഭവിച്ചവര്‍ക്ക് രണ്ടു ലക്ഷം രൂപയും സാരമായ പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ചെറിയ പരിക്കുള്ളവര്‍ക്ക് 10,000 രൂപയും ധനസഹായമായി നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പറഞ്ഞു.