നദാല്‍ പ്രീ ക്വാര്‍ട്ടറില്‍

single-img
6 September 2011

സ്പെയ്നിന്റെ റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നിസ് പ്രീ ക്വാര്‍ട്ടറിലെത്തി,അർജന്റീനൻ താരം ഡേവിഡ് നല്‍ബന്ദ്യനെയാണ് ദാല്‍ കീഴടക്കിയത് (7-6, 6-1, 7-5)പ്രീ ക്വാര്‍ട്ടറില്‍ നദാലിന്റെ എതിരാളി ലക്സംബര്‍ഗ് താരം ജൈല്‍സ് മുള്ളറാണ്.വനിതകളില്‍ രണ്ടാം സീഡ് റഷ്യയുടെ വെര സ്വനരേവയും ഒമ്പതാം സീഡ് ഓസ്‌ട്രേലിയയുടെ സാമന്താ സ്റ്റോസറും ക്വാര്‍ട്ടറില്‍ കടന്നു.രണ്ടുവര്‍ഷം മുമ്പ് കിരീടം ഉയര്‍ത്തിയ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രൊ കാലാവസ്ഥയുമായി പൊരുത്തപ്പെടാനാവാതെ ഫ്രാന്‍സിന്റെ ജൈല്‍സ് സിമണിനോട് തോറ്റ് പുറത്തായി (4-6, 7-6, 6-2, 7-6).പന്ത്രണ്ടാം സീഡ് ജൈല്‍സ് സൈമണ്‍ ആണ് ക്വാര്‍ട്ടറിലെത്തിയ മറ്റൊരു താരം. പുരുഷ ഡബിള്‍സില്‍ റോഹന്‍ ബൊപ്പണ്ണയും പാക്കിസ്ഥാന്‍കാരന്‍ ഐസം ഖുറേഷിയും ചേര്‍ന്ന് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. അതേ സമയം, വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സയും റഷ്യക്കാരി എലേന വെസ്നീനയും അടങ്ങിയ ടീം മൂന്നാം റൌണ്ടില്‍ പുറത്തായി.