ട്രിപ്പോളി: ലിബിയന്‍ ഭരണാധികാരി കേണല്‍ മുഅമ്മര്‍ ഗദ്ദാഫി അദ്ദേഹത്തിന്റെ ജന്മനഗരമായ സിര്‍ത്തിന്റെ പ്രാന്തപ്രദേശത്ത് അഭയം തേടിയതായി വിമത സംഘടനയായ ദേശീയ പരിവര്‍ത്തിത സമിതി.ഗദ്ദാഫി സ്ഥിരമായി ഒളിതാവളം മാറ്റിക്കൊണ്ടിരിക്കുകയാണെന്നു വിമത സേനാ വക്താവ് അനിസ് ഷെറീഫ് പറഞ്ഞു.ഗദ്ദാഫി അനുകൂല സൈന്യത്തിന് ഇപ്പോഴും നിയന്ത്രണമുള്ള നഗരങ്ങളിലൊന്നായ സാഭയിലേക്ക് രക്ഷപ്പെടാനായിരിക്കും അദ്ദേഹം ശ്രമിക്കുന്നതെന്നും ഷെറീഫ് പറഞ്ഞു.അതിനിടയിൽ ലിബിയയില്‍ നാറ്റോയുടെ സൈനിക നടപടി അവസാനിക്കാറായെന്നു നാറ്റോ വക്താവ് പറഞ്ഞു. ഗദ്ദാഫിക്കും അനുയായികൾക്കും രക്ഷപെടാൻ വിമത സംഘടന അനുവദിച്ച സമയം സപ്തംബര്‍ 10ന് അവസാനിക്കും.