ഇന്ത്യ വീണ്ടും തോറ്റു

single-img
6 September 2011

റോസ്ബൗള്‍: ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പര ഇന്ത്യ തോല്‍വിയോടെ തുടങ്ങി. മഴ കാരണം 23 ഓവറാക്കി ചുരുക്കിയ രണ്ടാം ഏകദിനമത്സരത്തില്‍ ഇന്ത്യക്കെതിരെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് പിന്‍ബലത്തില്‍ അഞ്ച് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് നേടിയ അര്‍ദ്ധസെഞ്ചുറിയായിരുന്നു ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സിന്റെ പ്രത്യേകത. ഓപ്പണര്‍ കിസ് വെട്ടര്‍(46), ഇയാന്‍ ബെല്‍(25), രവി ബൊപ്പാര(24) എന്നിവരും ഇംഗ്ലണ്ട്് നിരയില്‍ തിളങ്ങി.