അമര്‍ സിങ് അറസ്റ്റില്‍

single-img
6 September 2011

വോട്ടിന് നോട്ട് കേസില്‍ അമര്‍ സിങ് അറസ്റ്റില്‍.സപ്തംബര്‍ 19 വരെ അദ്ദേഹത്തെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അമര്‍സിങ്ങിനെക്കൂടാതെ ബി.ജെ.പി.യുടെ മുന്‍ ലോക്‌സഭാംഗങ്ങളായ ഫഗ്ഗന്‍സിങ് കുലസ്‌തെ, മഹാവീര്‍ ഭഗോറ എന്നിവരെയും കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണു അറസ്റ്റ്.കഴിഞ്ഞ യു.പി.എ. സര്‍ക്കാറിന്റെ കാലത്തു നടന്ന വിശ്വാസ വോട്ടെടുപ്പില്‍ അനുകൂലമായി വോട്ടു ചെയ്യാന്‍ മൂന്നു ബി.ജെ.പി. ലോക്‌സഭാംഗങ്ങള്‍ക്കു കോഴ നല്‍കിയെന്നാണു കേസ്.