ഐസ്‌ക്രീം കേസില്‍ രജീന്ദ്ര സച്ചാര്‍ വി. എസിന് വേണ്ടി ഹാജരാവും

single-img
5 September 2011

കൊച്ചി: ഡല്‍ഹി ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന രജീന്ദ്ര സച്ചാര്‍ ഐസ്‌ക്രീം കേസില്‍ വി. എസ് അച്യുതാന്ദന് വേണ്ടി ഹാജറാവും. പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ. എ. റഊഫിന്റെ ഐസ്‌ക്രീംപാര്‍ലര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കഴിഞ്ഞ എല്‍. ഡി. എഫ് സര്‍ക്കാറാണ് കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചത്. അന്ന് വേഗത്തില്‍ നടന്ന അന്വേഷണം യു. ഡി. എഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ മന്ദീഭവിച്ചെന്നും വ്യവസായ മന്ത്രിയായി ചുമതലയേറ്റ പി. കെ. കുഞ്ഞാലിക്കുട്ടി അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും കാണിച്ചാണ് വി. എസ് സി. ബി. ഐ അന്വേഷണത്തിന് നീങ്ങിയത്.