സ്വർണ്ണവില റെക്കോർഡ് തിരുത്തി

single-img
5 September 2011

സ്വർണ്ണവിലയിൽ വിണ്ടും വർധന.പവന് 280 രൂപ കൂടി 21,280 രൂപയായി. ഗ്രാമിന് 35 രൂപയാണു കൂടിയത്. ഗ്രാമിന് 2,660 രൂപയാണ് ഇന്നത്തെ വില.സ്വര്‍ണ വില പവന്‌ ഇന്നലെ 80 രൂപ കുറഞ്ഞ്‌ 21000 രൂപയിലെത്തിയിരുന്നു.അമേരിക്കൻ തൊഴിൽ രംഗം മന്ദ്യത്തിലാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു,സാമ്പത്തിക നയത്തിൽ അമേരിക്ക അയവ് വരുത്തിയേക്കാമെന്ന അനുമാനത്തിലാണു സ്വർണ്ണവില കുതിച്ചുയരുന്നതെന്ന് നിരീക്ഷകർ വിലയിരുത്തി.അടുത്ത ദിവസങ്ങളിലായി സ്വര്‍ണ വില ഉയരാന്‍ ഇനിയും തന്നെയാണ്‌ സാധ്യതയെന്ന്‌ തന്നെയാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.