Kerala, Latest News

വിദ്യാഭ്യാസ മന്ത്രി വാക്കുമാറ്റി

തിരുവനന്തപുരം: ധാര്‍മ്മികതയുടെ പേരില്‍ ജൂബിലി മിഷന്‍ കോളേജില്‍ മകന് ലഭിച്ച സീറ്റ് ഉപേക്ഷിക്കുമെന്ന് പറഞ്ഞിരുന്ന വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് വാക്ക് മാറ്റി. ഇതില്‍ ധാര്‍മ്മികതയുടെ പ്രശ്‌നമില്ലെന്നും തന്റെ മകന്‍ മാനേജ്‌മെന്റ് സീറ്റിലാണ് പ്രവേശനം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാറിന് സീറ്റുകള്‍ വിട്ട് കൊടുക്കാത്ത ജൂബിലി മിഷന്‍ കേളേജില്‍ പ്രവേശനം നേടിയ തന്റെ മകന്‍ നിയാസ് നഹയുടെ സീറ്റ് സ്വാശ്രയ വിവാദം കത്തി നില്‍ക്കുമ്പോഴാണ് വേണ്ടെന്ന് വെയ്ക്കുമെന്ന് അബ്ദുറബ്ബ് പറഞ്ഞത്. മകന്‍ ഇതുവരയ്ക്കും ടി.സി വാങ്ങിയില്ലെന്ന കണ്ടെത്തലുമായി ഒരു സ്വകാര്യ ചാനല്‍ വാര്‍ത്ത കൊടുത്തു. പക്ഷേ വിദ്യാര്‍ത്ഥി അവധിയിലാണെന്നാണ് കോളേജില്‍ നിന്ന് ലഭിച്ച വിവരം.

മകന്‍ അവിടെ തന്നെ പഠിക്കുമെന്നും മകന്റെ കാര്യത്തില്‍ വിവാദം വേണ്ടെന്നും വാര്‍ത്ത പുറത്ത് വന്നപ്പോള്‍ അബ്ദുറബ്ബ് വ്യക്തമാക്കി.