പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ ഒരുഭാഗം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

single-img
4 September 2011

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. 2008ലെ അഭിഭാഷക കമ്മീഷന്‍ തിരുവനന്തപുരം സബ് കോടതിയില്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ടിലാണ് ചില അമൂല്യ വസ്തുക്കള്‍ നഷ്ടപ്പെട്ടതായി പറയുന്നത്.

അല്‍പ്പശി ഉത്സവത്തിനായി വ്യാസകോണ്‍ നിലവറയില്‍ നിന്ന് എടുത്ത ആഭരണങ്ങളാണ് തിരികെ വെയ്ക്കാതിരുന്നത്. സ്വര്‍ണത്തിനു പകരം ചെമ്പ് ആഭരണങ്ങളാണ് ക്ഷേത്രത്തില്‍ വെച്ചതെന്ന് കമ്മീഷന്‍ കണ്‌ടെത്തി. നിയമങ്ങള്‍ പാലിച്ചുകൊണ്ടല്ല എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ പെരുമാറ്റമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.