കര്‍ണ്ണാടകാ മുന്‍മന്ത്രി ജനാര്‍ദ്ദന റഡ്ഡി ബാംഗ്ലരില്‍ അറസ്റ്റില്‍

single-img
4 September 2011

ബാംഗളൂര്‍: ബല്ലാരിയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് കര്‍ണാടക മുന്‍ മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയെ സിബിഐ അറസ്റ്റു ചെയ്തു. ഗൂഢാലോചനയ്ക്കും വഞ്ചനാക്കുറ്റത്തിനുമാണ് റെഡ്ഡിയെ അറസ്റ്റു ചെയ്തത്. ഇതിനു പിന്നാലെ റെഡ്ഡിയുടെ ബെല്ലാരിയിലെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തി. വിശദമായ ചോദ്യംചെയ്യലിനായി റെഡ്ഡിയെ ഹൈദരാബാദിലേയ്ക്കു കൊണ്ടുപോയി.