മുനീര്‍ സഹായം തേടിയിരുന്നതായി പോപ്പുലര്‍ ഫ്രണ്ട്

single-img
3 September 2011

കോഴിക്കോട്: എം.കെ മുനീര്‍ തങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്ന് പപോപ്പുലര്‍ ഫ്രണ്ട്. കുഞ്ഞാലിക്കുട്ടി പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുന്നുവെന്ന് മുനീര്‍ പറയേണ്ട യാതൊരു കാര്യവുമില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുനീറുള്‍പ്പെടെയുള്ള പല ലീഗ് നേതാക്കളും തങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ലീഗ് നേതാവ് കെ.എം ഷാജിയും ഇക്കൂട്ടത്തില്‍പെടുന്നു. എന്നാല്‍ ഏത് സാഹചര്യത്തിലാണ് മുനീര്‍ സഹായം ചോദിച്ചത് എന്ന് വ്യക്തമാക്കാന്‍ നേതാക്കള്‍ തയ്യാറായില്ല. തിരഞ്ഞെടുപ്പിലാണോയെന്ന് ചോദിച്ചപ്പോള്‍ ഈ തിരഞ്ഞെടുപ്പിലല്ല, കഴിഞ്ഞ തിരഞ്ഞെടുപ്പിലാണെന്നാണ് മറുപടി നല്‍കിയത്.