പ്രധാനമന്ത്രിക്ക് 5കോടിയുടെ സ്വത്ത്

single-img
3 September 2011

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാര്‍ സ്വത്തു വിവരം വെളിപ്പെടുത്തി. മന്മോഹൻസിങ്ങിന്റെ നേതൃത്വത്തിലുള്ള യു പി എ സർക്കാരിൽ നിരവധി കോടിശ്വരന്മാർ,മന്മോഹൻ സിങ്ങിനു 5 കോടിയുടെ ആസ്തി.കമൽനാഥാണു കോടിശ്വരന്മാരിൽ മുമ്പൻ,263 കോടിയാണു കമൽനാഥിന്റെ ആസ്തി

പ്രതിരോധമന്ത്രി എ.കെ ആന്റണിക്ക്  ആസ്തി 1.80 ലക്ഷം രൂപ മാത്രമാണ്. ഭാര്യ എലിസബത്തിന്റെ പേരില്‍ 30 ലക്ഷം രൂപയുടെ സ്വത്തുണ്ട്.,വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണക്ക് 22 ലക്ഷം രൂപയുടെ സ്വത്തും ഭാര്യയുടെ പേരിൽ 12 ലക്ഷം രൂപയുടെ സ്വത്തുമാണുള്ളത്.ധനമന്ത്രി പ്രണബ് മുഖര്‍ജിയ്ക്ക് 1.8 കോടി രൂപയുടെ സ്വത്താണുള്ളത്. ഇതില്‍ 62 ലക്ഷം രൂപ വില വരുന്ന ഒരു വസ്തുവും 1.2 കോടി രൂപയുടെ സ്വത്തുക്കളും ബാങ്ക് നിക്ഷേപവുമുണ്ട്. ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന് 11 കോടിയുടേയും ഭാര്യക്ക് 12 കോടിയുടെയും സാമ്പാദ്യമുണ്ട്.