കുഞ്ഞാലിക്കുട്ടി ഏറ്റവും സമ്പന്നന്‍

single-img
3 September 2011


തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാരില്‍ ഏറ്റവും സമ്പന്നന്‍ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയാണ്. 1,40,10,408 രൂപയുടെ ആസ്തിയാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. നുറുദിന പരിപാടിയില്‍ പ്രഖ്യാപിച്ചതുപ്രകാരമാണ് സംസ്ഥാനമന്ത്രിമാര്‍ സ്വത്തു വിവരം വെളിപ്പെടുത്തിയത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും കുടുംബത്തിന്റെയും പേരില്‍ 21,86,828 രൂപയുടെ സ്വത്താണുള്ളത്. ഏറ്റവും കുറഞ്ഞ സമ്പാദ്യമുള്ളത് മന്ത്രി പി.കെ ജയലക്ഷ്മിയ്ക്കാണ്. 1.27 ഏക്കര്‍ ഭൂമിയും രണ്ടുലക്ഷം രൂപയും മാത്രമാണ് ജയലക്ഷ്മിയുടെ ആസ്തി.ഭാര്യയുടേയും കുട്ടികളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്താതെയാണ് ചില മന്ത്രിമാര്‍ സ്വത്തുക്കളുടെ ലിസ്റ്റ് നല്‍കിയിനാല്‍ ചില മന്ത്രിമാരുടെ ആസ്തി പൂര്‍ണമായും വെളിപ്പെടുത്തിയിട്ടില്ല.