വി. എസ് ചെയ്യുന്നത് ബ്ലാക്‌മെയില്‍ രാഷ്ട്രീയം: എം. കെ. മുനീര്‍

single-img
3 September 2011

കൊച്ചി: ഐസ്‌ക്രീം കേസില്‍ സി. ബി. ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വി. എസിന്റെ ഹര്‍ജി ബ്ലാക് മെയില്‍ രാഷ്ട്രീയമാണെന്ന് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം. കെ. മൂനീര്‍. ബ്ലാക്‌മെയില്‍ രാഷ്ട്രീയം പ്രതിപക്ഷ നേതാവിന് യോജിച്ചതല്ലെന്നും എം. കെ. മുനീര്‍ പറഞ്ഞു. വി. എസിന്റെ മകനെതിരെയുള്ള ആരോപണങ്ങള്‍ക്ക് അദ്ദേഹം ആദ്യം മറുപടിയട്ടെ എന്നും എന്നിട്ടാകാം സി. ബി. ഐ അന്വേഷണത്തെക്കുറിച്ചുള്ള മുസ്ലിം ലീഗിന്റെ വിശദീകരണം എന്നും മുനീര്‍ എം. കെ. മുനീര്‍ വ്യക്തമാക്കി. ഐസ്‌ക്രീം കേസ് ചര്‍ച്ച ചെയ്യേണ്ട ആവശ്യം ലീഗിനില്ലെന്നും മുനീര്‍ വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.