പ്രശാന്ത് ഭൂഷണെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

single-img
2 September 2011

ന്യൂഡല്‍ഹി: എം. പി.മാര്‍ക്കെതിരെ കൈക്കൂലി ആരോപണം നടത്തിയതിനെതിരെ അണ്ണാ ഹസാരെ സംഘാംഗവും പ്രശസ്ത അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. ഈ മാസം 14നകം നോട്ടീസിനു മറുപടി നല്‍കണം. പാര്‍ലമെന്റില്‍ ബില്ലുകള്‍ പാസാക്കാന്‍ എം.പിമാര്‍ പണം കൈപ്പറ്റുന്നുവെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പരാമര്‍ശം. അണ്ണാ ഹസാരെയുടെ സംഘാംഗങ്ങളായ കിരണ്‍ ബേദിക്കും അരവിന്ദ് കെജരിവാളിനും എതിരെ നേരത്തെ പാര്‍ലമെന്റ് അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു. സിനിമാ നടന്‍ ഓംപുരിക്കെതിരെയും എം. പി.മാര്‍ക്കെതിരെയുള്ള പരാമര്‍ശനത്തിന് നോട്ടീസ് അയക്കുകയും അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.