വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

single-img
1 September 2011

മുംബൈ: ഇസ്ബുളില്‍ നിന്നും 97 യാത്രക്കാരുമായി മുംബൈ വിമാനത്താവളത്തിലെത്തിയ ടര്‍ക്കിഷ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാത്താവള അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും അവര്‍ അറിയിച്ചു.

Support Evartha to Save Independent journalism

ടികെ720 എന്ന ടര്‍ക്കിഷ് ഫ്‌ളൈറ്റാണ് അപകടത്തില്‍പെട്ടത്. മുംബൈയിലെ ഛത്രപതി ശിവജി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി തൊട്ടടുത്തുള്ള ചെളിയില്‍ പുതയുകയായിരുന്നെന്ന് ഐ.എ.എന്‍.എസ് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.13നായിരുന്നു സംഭവം.

ചളിയില്‍ താണുപോയ വിമാനം പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രധാന റണ്‍വേ അടച്ചിട്ടിരിക്കുകയാണ്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.സി.എ ഉത്തരവിട്ടു.