മില്‍മ പാല്‍: ലിറ്ററിന് അഞ്ചു രൂപ കൂടും

single-img
1 September 2011
Milma

Milma

തിരുവനന്തപുരം: പാല്‍ വില കൂട്ടാന്‍ മില്‍മയ്ക്ക് അധികാരം നല്‍കി ഹൈക്കോടതി വിധി വന്നതോടെ മില്‍മാ പാലിന്റെ വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിക്കും. വര്‍ധന എത്രയും വേഗം നടപ്പിലാക്കുമെന്നും ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിക്കില്ലെന്നാണ് പ്രതീക്ഷയെന്നും മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് പറഞ്ഞു.