രാജീവ് ഗാന്ധി വധം: പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്തു

single-img
30 August 2011

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരെ തൂക്കിലേറ്റാൻ വിധിച്ച സുപ്രീം കോടതി വിധി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എട്ടാഴ്ചത്തേക്കാണു സ്റ്റേ. പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനെ ചോദ്യം ചെയ്തു മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായ എന്‍. ചന്ദ്രശേഖരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു കോടതി വിധി.

പ്രസിദ്ധ അഭിഭാഷകന്‍ രാംജെത് മലാനിയാണ് പ്രതികള്‍ക്കുവേണ്ടി സുപ്രീം കോടതിയിൽ ഹാജരായിരുന്നത്. ഇരുപത് വര്‍ഷത്തിലേറെയായി തടവുശിക്ഷ അനുഭവിക്കുന്ന തങ്ങളുടെ ശിക്ഷ ഇളവ് ചെയ്യണമെന്നായിരുന്നു പ്രതികളുടെ അപേക്ഷ. ജസ്റ്റീസുമാരായ സി. നഗപ്പന്‍, എം. സത്യനാരായണന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തത്.

അതിനിടെ, വധശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ടു തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി.