ഡെസ്മണ്ട് നെറ്റോയെ താന്‍ ശുപാർശ ചെയ്തിട്ടില്ലെന്ന് വി എസ്

single-img
30 August 2011

വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.വിജിലന്‍സ് ഡയറക്ടറായി ഇരിക്കാന്‍ യോഗ്യതയില്ലാത്ത ആളാണു ഡെസ്മണ്ട് നെറ്റോയെന്നു വി.എസ് പറഞ്ഞു

വസ്തുതകള്‍ മറച്ചു വെച്ച് സര്‍ക്കാര്‍ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്ന ആളായിരുന്നു ഡെസ്മണ്ട് നെറ്റോയെന്നും വി എസ് പറഞ്ഞു.ലോകായുക്തയില്‍ ജോലിചെയ്തിരുന്നപ്പോള്‍ നാലു കൊല്ലം സി.ആര്‍. കിട്ടാത്തയാളാണ് ഡെസ്മണ്ട് നെറ്റോയെന്നും ഭരണമാറ്റമുണ്ടാവുമെന്ന സൂചന ലഭിച്ചപ്പോള്‍ പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടി പ്രതിയല്ലെന്നു റിപ്പോര്‍ട്ട് നല്‍കിയെന്നും വി.എസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.