വന്‍ വിമാനദുരന്തം ഒഴിവായി

single-img
28 August 2011

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ വിമാനദുരന്തം ഒഴിവായി.ബഹ്‌റൈന്‍- കൊച്ചി വിമാനമാണ്‌ പുലര്‍ച്ചെ 3.55ന്‌ അപകടത്തില്‍ പെട്ടത്‌. ഇറങ്ങവെ റണ്‍വെയില്‍നിന്ന് തെന്നിമാറി പുറത്തേക്ക് പോയി. വിമാനത്തിന്റെ ചക്രങ്ങള്‍ ചെളിയില്‍ പൂണ്ടുനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.വിമാനത്തിന്റെ മുന്‍ഭാഗത്തിന്‌ കേടുപാടുപറ്റിയിട്ടുണ്ട്‌.അപകടത്തെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെ റണ്‍‌വെ അടച്ചിട്ടിരിക്കുകയാണ്. പത്ത് മണിക്കൂറിനു ശേഷം മാത്രമേ ഗതാഗതം പഴയനിലയിലാവുകയുള്ളൂ. നെടുമ്പാശേരിയിലേക്കുള്ള വിമാനങ്ങളെല്ലാം വഴിതിരിച്ചു വിട്ടിരിക്കുകയാണ്. ദോഹ വിമാനം റദ്ദാക്കിയിട്ടുണ്ട്.അപകടം നടക്കുമ്പോള്‍ 137 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. കാറ്റും മഴയുമാണ് അപകട കാരണമെന്നാണു നിഗമനം.