ബ്ലേക്കിന് സ്വര്‍ണം,ബോള്‍ട്ടിന് അയോഗ്യത

single-img
28 August 2011

ദേഗു: ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പ്് നൂറുമീറ്ററില്‍ നിലവിലെ ലോകറെക്കോഡുകാരന്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന് അയോഗ്യത. ഫൈനലില്‍ ഫൗള്‍ സ്റ്റാര്‍ട്ടായാതാണ് ബോള്‍ട്ട് അയോഗ്യനാകാന്‍ കാരണം. തുടര്‍ച്ചയായി മൂന്നാം തവണയും സ്വര്‍ണനേട്ടത്തിനായി മത്സരത്തിനിറങ്ങിയ ലോക റെക്കോഡുകാരനായ ബോള്‍ട്ടിന് പക്ഷേ നിരാശനായി മത്സരത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടിവന്നു. ജമൈക്കന്‍ താരം യൊഹാന്‍ ബ്ലേക്കിനാണ് സ്വര്‍ണം. അമേരിക്കയുടെ വാള്‍ട്ടര്‍ ഡിക്‌സണ്‍ വെള്ളി നേടി.