കോൺഗ്രസിനെ സംശയമെന്ന് പിണറായി

single-img
28 August 2011

ലോക്പാല്‍ വിഷയത്തില്‍ പാര്‍ലമെന്‍റിനു നല്‍കിയ ഉറപ്പു പാലിക്കാന്‍ കോണ്‍ഗ്രസ് തയാറാകുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നു പിണറായി വിജയന്‍. ബില്‍ കൊണ്ടുവരുന്നതില്‍ നിന്നുവഴുതി മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുപാടു ശ്രമിച്ചു. എന്നാല്‍ ഒടുവില്‍ ഒരു തീരുമാനത്തില്‍ എത്തുന്ന അവസ്ഥ വന്നിട്ടുണ്ട്. എന്നാല്‍ ഉറപ്പ് അതേ രീതിയില്‍ പാലിക്കാന്‍ തയാറാകുമോ എന്ന് അദ്ദേഹം ചോദിച്ചു. പാര്‍ലമെന്‍റിനു കൊടുത്ത ഉറപ്പു പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. എന്നാല്‍ ഇതു കാത്തിരുന്നു കാണേണ്ട കാര്യമാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു