ഹസാരെയുടെ ജനലോക്പാലിൽ നിരവധി ന്യൂനതകൾ:അദ്വാനി

single-img
26 August 2011

ന്യൂഡല്‍ഹി: അണ്ണാ ഹസാരെയുടെ ജനലോക്പാൽ ബില്ലിൽ നിരവധി ന്യൂനതകൾ ഉണ്ടെന്നും അത് അതേപടി പാസ്സാക്കരുതെന്നും ബി ജെ പി നേതാവ് എൽ കെ അദ്വാനി,ജനലോക്പാല്‍ ബില്ലിലെ വ്യവസ്ഥകളിലെ പോരായ്മകളെക്കുറിച്ചു തനിക്കു വ്യക്തമായ ധാരണയുണ്ട്. ആ ബില്‍ അതേരൂപത്തില്‍ പാര്‍ലമെന്റില്‍ പാസാക്കുക ബുദ്ധിമുട്ടാണ്. ബില്ലിലുള്ള പിഴവുകളെക്കുറിച്ച് അണ്ണാ ഹസാരെ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.ഐ.ടി വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണ് അദ്വാനി ഇക്കാര്യം പറഞ്ഞത്.