മന്‍മോഹന്‍ സിങിനെ സാക്ഷിയാക്കണമെന്ന് രാജ

single-img
24 August 2011

ന്യൂഡല്‍ഹി: സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ സാക്ഷിയാക്കണമെന്ന് എ. രാജ കോടതിയില്‍ ആവശ്യപ്പെട്ടു. ‘2ജി സ്പെക്ട്രം ലേലം ചെയ്യാതിരുന്നതുകൊണ്ട് നഷ്ടം ഒന്നും ഉണ്ടായിട്ടില്ലെന്നു മന്‍മോഹന്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരുന്നു. ലൈസന്‍സ് ലേലംചെയ്യാത്തതാണ് സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയതെന്നാണ് സി.ബി.ഐ. ആരോപിക്കുന്നത്. എന്നാല്‍, ലേലം വേണ്ടെന്നു തീരുമാനിച്ച യോഗത്തില്‍ അന്നത്തെ ടെലികോംമന്ത്രി എ. രാജയോടൊപ്പം പ്രധാനമന്ത്രിയും ചിദംബരവും പങ്കെടുത്തതായി യോഗത്തിന്റെ മിനുട്‌സ് ചൂണ്ടിക്കാട്ടി കനിമൊഴിയുടെ അഭിഭാഷകന്‍ സുശീല്‍കുമാര്‍ വാദിച്ചു.