സ്‌മാര്‍ട്‌ സിറ്റി നിര്‍മാണം അടുത്തമാസം തുടങ്ങും

single-img
23 August 2011

ദുബയ്: സ്മാര്‍ട് സിറ്റിയുടെ നിര്‍മാണം സെപ്റ്റംബര്‍ 29ന് ഇടച്ചിറയിലെ പദ്ധതി പ്രദേശത്തു തുടങ്ങും..ദുബായില്‍ ടീകോം ചെയര്‍മാന്‍ അഹമ്മദ് ഹുമൈദ് അല്‍ തായറിന്റെ അധ്യക്ഷതയില്‍ ഞയറാഴ്ച ചേര്‍ന്ന ഉന്നതാധികാരസമിതി യോഗമാണ് ഈക്കാര്യം തീരുമാനിച്ചത് .കൊച്ചി സ്മാര്‍ട്ട് സിറ്റി ബോര്‍ഡില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രത്യേക ക്ഷണിതാവായി നിശ്ചയിച്ചിട്ടുണ്ട്. മന്ത്രി കെ. ബാബു, വ്യവസായപ്രമുഖന്‍ യൂസഫലി എന്നിവരും ക്ഷണിതാക്കളായി പങ്കെടുക്കും.

സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടമായി പവലിയന്റെ നിര്‍മാണമാണ് തുടങ്ങുന്നത്. ഭരണനിര്‍വഹണ ഓഫീസിന്റെ ഭാഗംതന്നെയാണ് ഈ പവലിയന്‍. ഇതിന്റെ നിര്‍മാണമാണ് സപ്തംബര്‍ 29 ന് തുടങ്ങാന്‍ നിശ്ചയിച്ചിരിക്കുന്നത്.