ഉമ്മന്‍ ചാണ്ടിക്ക് നാണംകെട്ട് ഇറങ്ങേണ്ടി വരും: പിണറായി

single-img
23 August 2011

തിരുവനന്തപുരം: പാമോലിന്‍ കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ കടിച്ചുതൂങ്ങാതെ രാജിവെക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിറണായി വിജയന്‍ ആവശ്യപ്പെട്ടു.അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രതിഷേധവുമായി ഇടതുമുന്നണി മുന്നോട്ടു പോകുമെന്നും ഉമ്മന്‍ചാണ്ടിക്ക് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്നും പിണറായി പറഞ്ഞു.

ആഭ്യന്തര വകുപ്പും പൊതുഭരണ വകുപ്പും കൈവശം വെക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് അന്വേഷണത്തില്‍ ഇടപെടാനാകുമെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.