സ്വർണ്ണവിലയിൽ വൻ വർധന പവന് 20,320 രൂപ.

single-img
19 August 2011

ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില പവന്‌ 20,000 കടന്നു. പവന്‌ 480 രൂപയാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. ഇതോടെ ഒരു പവന്റെ വില 20,320 രൂപയിലെത്തി. ഗ്രാമിന്‌ 60 രൂപയാണ്‌ ഉയര്‍ന്നത്‌. 2540 രൂപയാണ്‌ ഗ്രാമിന്‌ വില. ഇതാദ്യമായിട്ടാണ്‌ സ്വര്‍ണവില 20,000 കടക്കുന്നത്‌.ഇനിയും സ്വര്‍ണ വില വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത് .
യൂറോപ്പിലെ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിക്ക്‌ ഉടനെയെങ്ങും പരിഹാരം കാണാനാകില്ലെന്ന പ്രചരണത്തിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങിയിരിക്കുന്നത്. ഒപ്പം തന്നെ, വിവാഹ ഉത്സവ വേളയായതിനാല്‍ ഇന്ത്യയിലും സ്വര്‍ണ്ണത്തിന്റെ ആവശ്യം വര്‍ദ്ധിച്ചു.
സാമ്പത്തിക മുന്നേറ്റത്തെ തുടര്‍ന്ന് ജനങ്ങളുടെ വരുമാനത്തിലുണ്ടായ വര്‍ധനവാണ് ഇന്ത്യയിലും ചൈനയിലും ഉപഭോഗം കൂടാന്‍ കാരണമെങ്കില്‍ സാമ്പത്തികത്തകര്‍ച്ചയും ഡോളറിന്റേയും യൂറോയുടേയും വിലയിടിവുമാണ് പാശ്ചാത്യ രാജ്യങ്ങളില്‍ സ്വര്‍ണ വില്‍പന വര്‍ധിക്കാന്‍ കാരണമായത്.
കേരളത്തില്‍ സ്വര്‍ണവിലയിലെ കുതിപ്പ്
2005 ഒക്ടോബര്‍ -5040
2005 ഡിസംബര്‍ – 6016
2006 ഏപ്രില്‍ – 7216
2008 ജനുവരി – 8040
2008 ഫെബ്രുവരി – 9040
2008 ഒക്ടോബര്‍ -10200
2009 ഫെബ്രുവരി -11040
2009 നവംബര്‍ – 13040
2010 ജനുവരി -12320
2010 ജൂണ്‍ – 14000
2010 ഡിസംബര്‍ – 15,600
2011 മേയ് – 16,880
2011 ജൂലൈ 14- 17,120
2011 ജൂലൈ 30- 17,480
2011 ഓഗസ്റ്റ് 3- 17,800
2011 ഓഗസ്റ്റ് 17-19,600
2011 ഓഗസ്റ്റ് 18- 19,840
2011 ഒാഗസ്റ്റ് 19-20,320