ബാലസാഹിത്യം: കെ. പാപ്പൂട്ടിക്ക് കേന്ദ്രസാഹിത്യ അക്കാഡമി പുരസ്കാരം

single-img
17 August 2011

തൃശൂര്‍: കേന്ദ്ര സാഹിത്യഅക്കാദമിയുടെ ഈ വര്‍ഷത്തെ ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം കെ. പാപ്പുട്ടിക്ക്‌.’ചിരുതകുട്ടിയും മഷിയും’ എന്ന ശാസ്‌ത്രനോവലാണ്‌ പാപ്പുട്ടിയെ പുരസ്‌കാരത്തിന്‌ അര്‍ഹനാക്കിയത്‌. അക്കാദമി അധ്യക്ഷനും പ്രശസ്‌ത ബംഗാളി എഴുത്തുകാരനുമായ സുനില്‍ ഗംഗോപാധ്യായയാണ്‌ അവാര്‍ഡ്‌ വിവരം പത്രസമ്മേളനത്തില്‍ അറിയിച്ചത്‌.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന പാപ്പൂട്ടി ഇപ്പോള്‍ കേന്ദ്ര നിര്‍വാഹകസമിതി അംഗമാണ്. ശാസ്ത്ര കേരളം മാസികയുടെ എഡിറ്ററുമാണ്.