കന്യാസ്ത്രീയുടെ മൃതദേഹം വാട്ടര്‍ടാങ്കില്‍

single-img
17 August 2011

തിരുവനന്തപുരം പൂങ്കുളത്ത് കന്യാസ്ത്രീയുടെ മൃതദേഹം വാട്ടര്‍ടാങ്കില്‍ കണ്ടെത്തി. ഹോളി സ്പിരിച്വല്‍ കോണ്‍‌വെന്റിലെ സിസ്റ്റര്‍ മേരി(45) ആല്‍ബിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ടാങ്കിന് കോണ്‍ക്രീറ്റിലുള്ള രണ്ട് മേല്‍മൂടികളിലുള്ളതില്‍ ഒരെണ്ണം മാറ്റിവച്ച നിലയിലാണ്കോണ്‍‌വെന്റ് നിവാസികളാണ് ബുധനാഴ്ച പുലര്‍ച്ചെ മൃതദേഹം കണ്ടത്. തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചുകോണ്‍‌വെന്റ്, ആരാധനാലയം, സ്കൂള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
സമീപത്തെ ഹോളിക്രോസ് എല്‍.പി സ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ മേരി ആല്‍സിയ കോട്ടയം മാന്‍വെട്ടം സ്വദേശിനിയാണ്. ഇവര്‍ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാലിക്കാര്യം സ്ഥിരീകരിയ്ക്കാന്‍ പൊലീസ് തയാറായിട്ടില്ല. 21 വര്‍ഷമായി പൂങ്കുളത്തെ കോണ്‍വെന്റിലാണ് താമസം. കോവളം പോലീസ് അന്വേഷണം ആരംഭിച്ചു.