ഹസാരെയുടെ അറസ്ററ് അപലപനീയമെന്ന് സിപിഎമ്മും ബിജെപിയും

single-img
16 August 2011

ന്യൂഡല്‍ഹി: അണ്ണാ ഹസാരെയുടെ അറസ്ററ് അപലപനീയമാണെന്ന് ബിജെപി. അഴിമതിക്കെതിരെ പ്രതിഷേധിക്കുന്നവരെയെല്ലാം അടിച്ചമര്‍ത്തുന്ന നയമാണു കേന്ദ്ര സര്‍ക്കാരിന്റേതേന്ന് പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. സര്‍ക്കാര്‍ ഇതുവരെ പാഠം പഠിച്ചില്ല. ജനങ്ങള്‍ പൊറുക്കില്ലെന്നും അവര്‍ കടുത്ത രീതിയിലാവും പ്രതികരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.അഴിമതിക്കെതിരായ ജനവികാരം ആണ് ഹസാരെ പ്രതിഫലിപ്പിക്കുന്നത് എന്ന കാര്യം സര്‍ക്കാര്‍ തിരിച്ചറിയുന്നില്ലെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

Support Evartha to Save Independent journalism

അണ്ണാ ഹസാരെയുടെ അറസ്്റ്റില്‍ സിപിഎം അപലപിച്ചു. അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളെ കോണ്‍ഗ്രസ് എന്നും അസഹിഷ്ണുതയോടെയാണ് കണ്ടിട്ടുള്ളതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. അറസ്റ്റിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു .