ചെങ്ങറ ആയിരം പേര്‍ക്കു കൂടി ഭൂമി

single-img
16 August 2011

തിരുവനന്തപുരം: ചെങ്ങറ പാക്കേജിന്റെ ഭാഗമായി ആയിരം പേര്‍ക്കു കൂടി 25 സെന്റ് ഭൂമി നല്‍കാന്‍ മന്ത്രിസഭായോഗം തത്വത്തില്‍ തീരുമാനിച്ചു. പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി മാര്‍ച്ച് 31വരെ നീട്ടാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികലാംഗ നിയമനം ഉടന്‍ പൂര്‍ത്തിയാക്കും. വീട് നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കും.ശബരിമല റോഡ് പദ്ധതിക്കായി 63 കോടി രൂപ അനുവദിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.