ചിലരുടെ പെരുമാറ്റം മൂലമാണു തോൽവി എന്ന് എസ് ആർ പി

single-img
16 August 2011

തൃശൂര്‍: ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ തലക്കനവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വപരമായ പെരുമാറ്റങ്ങളും ചിലര്‍ നടത്തിയ അഴിമതികളുമാണു ബംഗാളില്‍ പാര്‍ട്ടിയേയും സര്‍ക്കാരിനെയും ജനങ്ങളില്‍ നിന്നകറ്റിയതെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള.

Support Evartha to Save Independent journalism

സി. അച്യുതമേനോന്‍ അനുസ്മരണത്തോടനുബന്ധിച്ച് ‘ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇടതുപക്ഷ ഇടപെടലുകള്‍ – ചരിത്രം, വര്‍ത്തമാനം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു. ബംഗാളിലെ ഇടതു സര്‍ക്കാര്‍ ചരിത്രപരമായി ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച സര്‍ക്കാരായിരുന്നു. എന്നാല്‍ ചരിത്രപരമായ നേട്ടങ്ങളോടൊപ്പം സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനങ്ങളില്‍ ഗൌരവമായ വീഴ്ചകളും സംഭവിച്ചു. അടിസ്ഥാന സൌകര്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ ചില മേഖലകളില്‍ വീഴ്ചയുണ്ടായി. സിങ്കൂരും നന്ദിഗ്രാമിലും സ്വീകരിച്ച നടപടികളിലെ രാഷ്ട്രീയവും ഭരണപരവുമായ വീഴ്ചകളെ എതിരാളികള്‍ പ്രയോജനപ്പെടുത്തി – എസ്ആര്‍പി പറഞ്ഞു.