ദേശീയ ഗാനത്തിന്റെ പുതിയ ദൃശ്യാവിഷ്കാരം പുറത്തിറക്കി

single-img
14 August 2011

രാജ്യം സ്വാതന്ത്രദിനം ആഘോഷിക്കുന്ന വേളയിലാണ് ദേശീയ ഗാനത്തിന്റെ പുതിയ ദൃശ്യാവിഷ്കാരം പുറത്തിറക്കിയത്. ദേശീയ ഗാനമായ, ജനഗണമന രചിച്ച വിഖ്യാത കവി രവീന്ദ്രനാഥ് ടാഗോറിന്റെ 150ഹ്നാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് വെള്ളിയാഴ്ച്ചയാണ് കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി പുറത്തിറക്കിയത്.

ടാഗോര്‍ കവിതയുടെ പൂര്‍ണരൂപത്തിന്റെ ദൃശ്യാവിഷ്കാരമാണ് തയാറാക്കിയത്. ജയഹേ എന്ന പേര് നല്‍കിയിയിരിക്കുന്ന ദൃശ്യാവിഷ്കാരത്തിന്, എട്ട് മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഗാനാലാപനത്തിലും സംഗീത നിര്‍വഹണത്തിലുമായി രാജ്യത്തെ പ്രശസ്തരായ 39 കലാകാരന്മാര്‍ അണിനിരന്നിട്ടുണ്ട്. ദേശീയ ഗാനത്തിന്റെ ഭാഗങ്ങള്‍ കേള്‍ക്കാം