കോഴിക്കോട് ഇരട്ട സ്ഫോടനം ശിക്ഷ ഇന്ന്

single-img
12 August 2011

കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ പ്രതികളായ തടിയന്റവിട നസീറും ഷഫാസും കുറ്റക്കാരാണെന്ന് കൊച്ചി എന്‍ ഐ എ കോടതി കണ്ടെത്തി. മൂന്നാം പ്രതി അബ്ദുള്‍ ഹാലിമിനെയും എട്ടാം പ്രതി ചെട്ടിപ്പടി യൂസഫിനെയും കോടതി വെറുതെ വിട്ടു.
2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട്ടെ രണ്ട് ബസ് സ്റ്റാന്റുകളിലായി സ്‌ഫോടനം നടന്നത്. സംസ്ഥാന പോലിസിനു കീഴില്‍ കാര്യമായ അന്വേഷണങ്ങള്‍ നടന്നെങ്കിലും യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.തുടര്‍ന്ന് അന്വേഷണം ദേശീയ ഏജന്‍സിയായ എന്‍ഐഎ ഏറ്റെടുത്തു. മുംബൈ ആക്രമണത്തിനു ശേഷം നിലവില്‍വന്ന എന്‍ഐഎ ദക്ഷിണേന്ത്യയില്‍ ആദ്യമായി അന്വേഷണം ഏറ്റെടുത്ത കേസ് ആയിരുന്നു ഇത്.