പഞ്ചവാദ്യ കലാകാരന്‍ കുഴൂര്‍ നാരായണ മാരാര്‍ അന്തരിച്ചു

single-img
11 August 2011

കൊച്ചി: പ്രശസ്ത പഞ്ചവാദ്യ കലാകാരന്‍ കുഴൂര്‍ നാരായണ മാരാര്‍ അന്തരിച്ചു. 91 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2010 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

കഴൂരും സഹോദരന്‍മാരായ കുട്ടപ്പന്‍ മാരാരും ചന്ദ്രന്‍ മാരാരും ഉള്‍പ്പെടുന്ന സംഘം പഞ്ചവാദ്യത്തിലെ കഴൂര്‍ ത്രയം എന്നാണറിയപ്പെടുന്നത്. പഞ്ചവാദ്യത്തില്‍ കഴൂരുകാരുടെ തനതായ ശൈലി സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഇവരുടെ പ്രത്യേകത