സൈബര്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇന്ത്യയും യുഎസുമെന്നു ചൈന

single-img
10 August 2011

ബെയ്ജിങ്: കഴിഞ്ഞവര്‍ഷം ചൈനയില്‍ ഉണ്ടായ ആയിരക്കണക്കിനു സൈബര്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇന്ത്യയും യുഎസും ആണെന്നു ചൈനീസ് സര്‍ക്കാര്‍. ചൈനീസ് സര്‍ക്കാരിന്റെ  വെബ്സൈറ്റുകള്‍ക്കു നേരെയുണ്ടായ പകുതി ആക്രമണങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിന്നാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. പ്രത്യേകിച്ചും യുഎസും ഇന്ത്യയും ആണ് ഇതിനു പിന്നിലെന്നു പ്രസ്താവനയില്‍ എടുത്തു പറയുന്നുണ്ട്.

യുഎസ്, ഇന്ത്യ, ദക്ഷിണകൊറിയ ,വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുടെയും ആസിയാന്‍ ഐഒസി തുടങ്ങിയ സംഘടനകളുടെയും വെബ്സൈറ്റുകള്‍ ചൈന ഹാക്ക് ചെയ്തതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ചൈനീസ് സര്‍ക്കാരിന്റെ പ്രസ്താവന പ്രതികരിക്കുന്നില്ല.