മിസൈല്‍ ആക്രമണം; പാകിസ്താനില്‍ 21 പേര്‍ മരിച്ചു

single-img
10 August 2011

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ അമേരിക്കയുടെ പൈലറ്റില്ലാ വിമാനങ്ങള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 21 പേര്‍ മരിച്ചു. ഗോത്രവര്‍ഗ്ഗ മേഖലയായ വടക്കന്‍ വസീരിസ്താനിലെ ഒരുവീട് ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. താലിബാന്‍ തീവ്രവാദികള്‍ താമസിച്ചുവന്ന വീടാണ് തകര്‍ന്നതെന്ന് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്ന് മൃതദേഹങ്ങള്‍ നാട്ടുകാര്‍ പുറത്തെടുത്തു. പാകിസ്താനില്‍ നടന്ന നിരവധി ആക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്കന്‍ സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.