പത്നനാഭ ചൈതന്യത്തിന്റെ ജീര്‍ണത പരിഹരിക്കണമെന്നു ദേവപ്രശ്നം

single-img
10 August 2011

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവങ്ങള്‍ക്കു സമാനമായ ആചാരാനുഷ്ഠാനങ്ങള്‍ നടത്തണമെന്നു ദേവപ്രശ്നം. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ നിന്നു പോയി. പത്നനാഭ ചൈതന്യത്തിനു ജീര്‍ണതയുണ്ടായി. ഇതു പരിഹരിക്കുന്നതിനുള്ള പരിഹാര പൂജകള്‍ ഉടന്‍ ചെയ്യണം. ഇതിനുള്ള നിമിത്തമാണു ദേവപ്രശ്നത്തില്‍ കണ്ടത്. ശ്രീപത്മനാഭന് ഇപ്പോള്‍ മഹാപതീയോഗമാണെന്നും ദേവപ്രശ്നത്തില്‍ തെളിഞ്ഞു.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണമുള്‍പ്പെടെ ധാതുദ്രവ്യങ്ങളടങ്ങുന്ന സമ്പത്ത് ചൈതന്യത്തിന്റെ ദൃഷ്ടിയുണ്ടാകാന്‍ ശേഖരിച്ചുവച്ചതാണെന്നും, അതിനു സ്ഥാന ചലനമുണ്ടാകുന്നതു ക്ഷേത്രത്തിനു മാത്രമല്ല, രാജ്യത്തിനു തന്നെ ദോഷമുണ്ടാക്കുമെന്നും ഇന്നലെ ദേവപ്രശ്നത്തില്‍ വിധിച്ചിരുന്നു.